ശബരിമലയില്‍ രക്തം വീഴ്ത്താന്‍ തീരുമാനിച്ചിരുന്നു എന്ന വെളിപ്പെടുത്തലിനെ തുടർന്ന് തന്ത്രി കുടുംബാംഗവും ആക്ടിവിസ്റ്റുമായ രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍. നേരത്തെ ശബരിമലയില്‍ അക്രമത്തിന് കോപ്പുകൂട്ടിയെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തിരുന്നു.പൊലീസിന് മാത്രമല്ല ഞങ്ങള്‍ക്കും ഉണ്ടായിരുന്നു പ്ലാന്‍ ബി സ്ത്രീകള്‍ ശബരിമല സന്നിധാനത്ത് പ്രവേശിക്കുകയാണെങ്കില്‍ സന്നിധാനത്ത് രക്തം വീഴ്ത്തി അശുദ്ധമാക്കാനും നടഅടപ്പിക്കാനും തങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നുവെന്നാണ് രാഹുല്‍ ഈശ്വറിന്റെ വെളിപ്പെടുത്തല്‍.
ഇതിനായി 20 ഓളം പ്രവര്‍ത്തകര്‍ ശബരിമല സന്നിധാനത്ത് തയ്യാറായിരുന്നുവെന്ന് രാഹുല്‍ ഈശ്വര്‍ പത്ര സമ്മേളനത്തിനിടെ വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക