ഡൽഹിയിൽ 15 വർഷത്തിലധികം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും 10 വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങളും നിരോധിച്ചു കൊണ്ടുള്ള ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി സുപ്രീംകോടതി ശരിവച്ചു.
അന്തരീക്ഷ മലിനീകരണം തടുക്കാനാവാത്ത സ്ഥിതി അതീവ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു. പഴക്കം ചെന്ന വാഹനങ്ങളുടെ പട്ടിക മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ഗതാഗത വകുപ്പിന്റെയും വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കണമെന്ന് നിര്‍ദ്ദേശം നല്കി.
വായുമലീനികരണം രൂക്ഷമാകുന്നത് ആശങ്കാജനകമെന്ന് കോടതി, സമൂഹ മാധ്യമങ്ങള്‍ വഴി മലിനീകരണത്തെ കുറിച്ചുള്ള പരാതികള്‍ അറിയിക്കാന്‍ സംവിധാനം ഒരുക്കണമെന്ന് കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക