മോഹൻലാൽ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ഒടിയന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട മൊബൈൽ ആപ്പ് പുറത്തിറങ്ങി. ഐ ഓ എസ്, ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകുന്ന ഒടിയൻ ആപ്പിൽ ഒടിയന്റെ പ്രചാരണ പരിപാടികളും ചിത്രങ്ങളും മറ്റ് വിവരങ്ങളും ലഭിക്കും.
മലയാളം നാളിതുവരെ കണ്ടിട്ടില്ലാത്ത പ്രൊമോഷൻ പരിപാടികളാണ് ഒടിയന് സംഘടിപ്പിച്ചിരിക്കുന്നത്. ഒടിയൻ മാണിക്യൻ എന്ന പേരിൽ പുറത്തിറക്കിയ മോഹൻലാലിന്റെ പൂർണ്ണകായ പ്രതിമ ഇതിനകം തന്നെ ആരാധകരെ ആവേശത്തിലാക്കി കഴിഞ്ഞിട്ടുണ്ട്. റിലീസ് കേന്ദ്രങ്ങളിലെല്ലാം ഈ പ്രതിമ എത്തിക്കും.
പ്രകാശ് രാജ്, മഞ്ജു വാര്യര്‍, ഇന്നസെന്റ്, നരേന് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക