ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം ആർ ആർ ആറിന്റെ ചിത്രീകരണം തുടങ്ങി. ജൂനിയർ എൻ ടി ആർ, രാം ചരൺ എന്നിവർ വേഷമിടുന്ന ചിത്രത്തിന്റെ കഥ വി. വിജയേന്ദ്രപ്രസാദിന്റേതാണ്. 300 കോടി ബഡ്ജറ്റിലാണ് ചിത്രമൊരുങ്ങുന്നത്.
പൂജ ചടങ്ങില്‍ കെ. രാഘവേന്ദ്ര, പ്രഭാസ്, റാണ ദഗ്ഗുബാട്ടി എന്നിവര്‍ പങ്കെടുത്തു. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക