യു.എസ് സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ നാശംവിതച്ച കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 31 ആയി ഉയര്‍ന്നു. ഇതില്‍ 29 പേര് വടക്കന്‍ കാലിഫോര്‍ണിയയിലാണ് മരിച്ചത്. 228 പേരെയാണ് കാണാതായിരിക്കുന്നത്.
അതേസമയം കാണാതായ 137 പേരെ സംബന്ധിച്ച വിവരങ്ങള്‍ അധികൃതര്‍ക്ക് ലഭിച്ചു.
ഇവര്‍ സുഹൃത്തുകളുടെയും ബന്ധുക്കളുടെയും വീടുകളിലേക്ക് മാറിയതായാണ് വിവരം. കാട്ടുതീയെ തുടര്‍ന്നു 300,000 ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ മൂന്നിടങ്ങളിലാണ് കാട്ടുതീ പടരുന്നത് 7,000 കെട്ടിടങ്ങളെ തീ വിഴുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക