ഹിറ്റ് ആപ്പായ ടിക്ക് ടോക്കിനെ വെല്ലാൻ വിഡിയോകൾ നിർമ്മിക്കാനും പങ്കുവയ്ക്കാനും പുതിയ ആപ്പുമായി ഫെയ്സ്ബുക്ക്. ലസോ എന്നാണ് പുതിയ ആപ്പിന്റെ പേര്. നിലവിൽ അമേരിക്കയിൽ മാത്രം ലഭ്യമാകുന്ന ആപ്പ് വൈകാതെ മറ്റ് രാജ്യങ്ങളിലും ലഭ്യമാകും.
ആൻഡ്രോയിഡ്, ഐ ഒ എസ് പ്ലാറ്റ്ഫോമുകളിൽ ആപ്പ് ലഭ്യമാണ്. ഇന്‍സ്റ്റാഗ്രാം, ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ വഴി ലാസ്സോയില്‍ ലോഗിന്‍ ചെയ്യാം. നിലവില്‍ ലസ്സോ പ്രൊഫൈലുകള്‍ സ്വകാര്യമാക്കി വെക്കാന്‍ സാധിക്കില്ല. ഇന്‍സ്റ്റാഗ്രാം, ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ വഴി വീഡിയോകള്‍ പങ്കുവെക്കാനുള്ള സൗകര്യം അധികം വൈകാതെ തന്നെ ഫെയ്സ്ബുക്ക് പുറത്തിറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക