ശാരീരിക പ്രവർത്തനങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള ഘടകമാണ് വെള്ളം. എത്രത്തോളം വെള്ളം കുടിക്കുന്നുവോ അത്രത്തോളം അത് ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ ആഹാരം കഴിക്കുമ്പോൾ എപ്പോഴാണ് വെള്ളം കുടിക്കേണ്ടത് എന്ന കാര്യത്തിൽ നമുക്കെല്ലാവർക്കും സംശയമാണ്.
ആഹാരത്തിനു മുന്‍പ് വെള്ളം കുടിച്ചാല്‍ പിന്നീട് കുറച്ച് ഭക്ഷണമേ കഴിക്കാന്‍ പറ്റുകയുള്ളൂ എന്നതിനാല്‍ ദേഹം മെലിയാന്‍ സാധ്യതയുണ്ട്.
ആഹാരത്തിന്നിടയില്‍ വെള്ളം കുടിച്ചാല്‍ ശരീരം മധ്യസ്ഥിതിയില്‍ നില്ക്കും.
ഭക്ഷണശേഷം ജലം കുടിച്ചാല്‍ ശരീരം തടിക്കും.
ഇക്കാര്യങ്ങൾ ദഹനത്തിനനുസരിച്ചാണ് സംഭവിക്കുന്നത്. രണ്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട അഷ്ടാംഗഹൃദയത്തില്‍ പറയുന്നത്, വയറിന്റെ നാലില്‍ രണ്ടു ഭാഗം ഭക്ഷണം മതിയെന്നാണ്. ഒരു ഭാഗം വെള്ളത്തിനായും ഒരു ഭാഗം വായുവിനായുമാണ്. വെള്ളം എന്നാല്‍ നേരിട്ടുള്ള കുടിവെള്ളമല്ല, മോരും കറികളും തൈരുമെല്ലാമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക