ലോകത്തുവച്ചു തന്നെ ഏറ്റവും വ്യത്യസ്തവും നൂതനവുമായ വാഹനങ്ങളാണ് ദുബായ് പോലീസ് സേനക്കുള്ളത്. ബുഗാറ്റി വെയ്റോണ്‍, ഓഡി ആര്8, ലംബോര്‍ഗിനി അവെന്റഡോര്‍ എന്നിങ്ങനെ മുന്തിയ മോഡലുകളാണ് ഔദ്യോഗികമായി ഉപയോഗിച്ചുപോരുന്നത്. ഇപ്പോഴിതാ കള്ളന്മാരെ പിടികൂടാനായി പറക്കും ബൈക്കും ദുബായ് പോലീസ് സേന രംഗത്തെത്തിച്ചിരിക്കുകയാണ്.
റഷ്യന്‍ കമ്പനിയായ ഹോവെര്സര്ഫ് ആണ് ഈ പറക്കും ബൈക്ക് നിര്‍മിച്ചിരിക്കുന്നത്. എസ്3 എന്ന പുത്തന്‍ ഹോവര്‍ബൈക്ക് പറക്കുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ പുറത്തുവന്നിരിക്കുന്നത്.
ആദ്യ കാഴ്ചയില്‍ തന്നെ ഹോവര്‍ ബൈക്ക് തികച്ചും അപായകരമായി തോന്നും. എന്നാല്‍ നാല് റോട്ടറുകള്‍ പിടിപ്പിച്ച ഈ ബൈക്കിന്റെ ബ്ലേഡുകള്‍ക്ക് ചുറ്റുമായി സുരക്ഷാവളയങ്ങള് പിടിപ്പിച്ചിട്ടുണ്ട്. 114 കിലോഗ്രാം ഭാരമുള്ള ബൈക്കിനു 300 കിലോഗ്രാം വരെ ഭാരം വഹിക്കാനാകും.
തറയില്‍ നിന്നും പതിനാറു അടി വരെ ഉയര്‍ന്നു പറക്കാന്‍ ഇതിനാകും. മണിക്കൂറില്‍ 60 കിലോമീറ്റര്‍ ആണ് വേഗത. 96 കിലോമീറ്റര്‍ ആണ് ഏറ്റവും ഉയര്‍ന്ന വേഗത.
12.3 സംവന്റെ (കിലോ വാട്ട് അവര്‍) ബാറ്ററി ആണ് ഉപയോഗിച്ചിരിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളിലും ആപത്തു സ്ഥലങ്ങളിലും എത്തിപ്പെടാന്‍ ആണ് ദുബായ് പോലീസ് ഈ പറക്കും ബൈക്കിന്റെ സഹായം തേടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക