വിജയ് സേതുപതിയുടെ ബിഗ്ബഡ്ജറ്റ് ചിത്രം സീതാകാത്തി ഡിസംബർ 20 ന് റിലീസ് ചെയ്യാനൊരുങ്ങുകയാണ്. സേതുപതിയുടെ 25 മത്തെ ചിത്രമെന്ന പ്രത്യേകതയും സീതാകാത്തിക്കുണ്ട്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഏറെ പ്രായമുള്ള ഗെറ്റപ്പിലാണ് വിജയ് സേതുപതി പ്രത്യക്ഷപ്പെട്ടത്. ഇത് വളരെയേറെ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. മണിക്കൂറുകള്‍ നീണ്ട കഠിനമായ മേക്കപ്പാണ് നടത്തിയത്. അയ്യാ എന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പിലേക്ക് വിജയ് സേതുപതിയെ മാറ്റിയെടുക്കുന്ന വിഡിയോ ഇപ്പോളത്തെ പുറത്തുവന്നിരിക്കുകയാണ്.
ബാലാജി തരണീധരന്‍ ആണ് ചിത്രത്തിന്റെ സംവിധായകൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക