ശബരിമലയിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് കെഎസ്ആര്‍ടിസി സര്‍വ്വീസുകളില്‍ ക്രമീകരണം നടത്തി. നട അടക്കുന്നതിന് 3 മണിക്കൂര്‍ മുന്‍പ് നിലക്കലില്‍ നിന്ന് കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്താന്‍ തീരുമാനിച്ചു. നട തുറക്കുന്നതിന് 3 മണിക്കൂര്‍ മുന്‍പ് സര്‍വീസ് പുനരാരംഭിക്കുമെന്നും അറിയിപ്പിലുണ്ട്.
അതേസമയം സന്നിധാനത്ത് മുറികള്‍ വാടകയ്ക്ക് നല്‍കിത്തുടങ്ങി. എന്നാൽ ശബരിമലയിൽ സംഘർഷ സാധ്യത കണക്കിലെടുത്തു സമര സമിതി നേതാവ് ഭാര്‍ഗവറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരുതല്‍ തടവിന്റെ ഭാഗമായാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു.
കൂടാതെ ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥിപാലിനെയും കസ്റ്റഡിയിലെടുത്തിട്ട് ഉണ്ട്. കഴിഞ്ഞ തവണ സംഘര്‍ഷമുണ്ടാക്കിയവരെ കര്‍ശനമായി തടയുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക