ശബരിമലയിൽ ദർശനത്തിനായി നെടുമ്പാശ്ശേരി എയർപ്പോർട്ടിൽ എത്തിച്ചേർന്ന തൃപ്തി ദേശായിക്ക് കോൺഗ്രസ് ബിജെപി ബന്ധമുണ്ടെന്നാരോപിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
വിശ്വാസികളായ രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയും ചേര്‍ന്ന് അവരെ പറഞ്ഞ് വിടാവുന്നതേയുള്ളുവെന്നും കടകംപള്ളി പറഞ്ഞു. നിലയ്ക്കലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കടകംപള്ളിയുടെ ഈ പ്രസ്താവന.
മാധ്യമ സ്വാതന്ത്ര്യത്തെ തടഞ്ഞിട്ടില്ലെന്നും മാധ്യമസുരക്ഷാ മാത്രമാണ് ലക്ഷ്യമെന്നും കടകംപള്ളി പറഞ്ഞു. ചെറിയ പോരായ്മകളെ പര്‍വ്വതീകരിക്കരുത്. നിലയ്ക്കല്‍ എല്ലാ സൗകര്യവുെ ഒരുക്കിയിട്ടുണ്ടെന്നും കടകംപള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക