ഏഴുവർഷം പ്രണയിച്ച കാമുകനെ യുവതി കൊന്ന് ബിരിയാണിയിൽ ചേർത്ത് വിളമ്പി. യു എ ഇയിലാണ് സംഭവം. മൊറോക്കോ സ്വദേശിയായ യുവതിയാണ് ഈ കടുംകൈ ചെയ്തത്. സംഭവത്തിൽ യുവതി അറസ്റ്റിലായെന്ന് അബുദാബി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാകിസ്ഥാനില്‍ നിന്നുള്ള ജോലിക്കാര്‍ക്കാണ് ബിരിയാണിക്ക് സമമായ അരിഭക്ഷണത്തില്‍ ശരീരഭാഗങ്ങള്‍ പാകം ചെയ്ത് യോജിപ്പിച്ച് നല്‍കിയത്. മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാനുള്ള താല്‍പ്പര്യം യുവാവ് വെളിപ്പെടുത്തിയതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് കരുതുന്നു.
മൂന്നുമാസങ്ങൾക്ക് മുൻപാണ് യുവാവ് കൊല്ലപ്പെട്ടത്. എന്നാൽ യുവാവിനെ അന്വേഷിച്ച് സഹോദരൻ കാമുകിയുടെ വീട്ടിലെത്തിയപ്പോൾ മാത്രമാണ് കൊലപാതക വിവരം പുറത്തറിയുന്നത്. യുവതിയുടെ വീട്ടിലെ ഭക്ഷണം മിക്സ് ചെയ്യുന്ന ബ്ലെന്ററില്‍ ഒരു പല്ല് സഹോദരന് കണ്ടെത്തി. ഡിഎന്‍എ ടെസ്റ്റ് നടത്തിയതിലൂടെ ഇത് യുവാവിന്റേതെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക