14 ഭാഷകളിൽ കൂടി സേവനം നൽകാനൊരുങ്ങി ഗൂഗിൾ അസിസ്റ്റന്റ്. നിലവിലുള്ള 17 ഭാഷകൾക്ക് പുറമെയാണ് 14 ഭാഷകളിലേക്ക് കൂടി ഗൂഗിൾ അസിസ്റ്റന്റ് സേവനം വികസിപ്പിക്കുന്നത്.
ഏഷ്യൻ ഭാഷകളാണ് കൂടുതലായും പുതിയ സർവീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നാണ് വിവരം. ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി എന്നിവയാണ്. ഇതുകൂടാതെ വെസ്റ്റേണ്‍ ഭാഷകളായ ജെര്‍മന്‍, പോളിഷ്, ടര്‍കിഷ്, അറബിക്, എന്നീ ഭാഷകളുമുണ്ട്. എന്നാല്‍ ഗൂഗിള്‍ ഇതു സംബന്ധിച്ച് ഔദ്യോദിക പ്രഖ്യാപനം നടത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക