ശബരിമലയിൽ ഇന്നെന്തു സംഭവിക്കും എന്ന ഉത്ക്കണ്ഠയോടെയാണ് ഇന്ന് ഓരോ മലയാളിയും ഉണരുന്നത്. കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രതിഷേധവുമായി ശബരിമലയില്‍ സത്യഗ്രഹം നടത്തിയിരുന്നു, ഇതിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി എം എം മണി.
ഫെയ്സ്ബുക്കിലൂടെയാണ് മന്ത്രി യു ഡി എഫ് നേതാക്കളെ വിമർശിച്ചിരിക്കുന്നത്. ഒരു സിനിമയില്‍ ജഗതിയുടെ കഥാപാത്രം പോലീസ് സ്റ്റേഷനില്‍ കയറാന്‍ വേണ്ടി നടുറോഡില്‍ പാ വിരിച്ച് കിടക്കുന്ന ചിത്രത്തിനൊപ്പമാണ് മന്ത്രിയുടെ പരിഹാസം.
”അറസ്റ്റ് ചെയ്യൂ… ഒന്ന് അറസ്റ്റ് ചെയ്യൂ… പ്ലീസ്.. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കന്മാര് ശബരിമലയില്‍ സത്യഗ്രഹം നടത്തി ഞങ്ങളെ എങ്ങനെയെങ്കിലും ഒന്ന് അറസ്റ്റ് ചെയ്യൂ എന്ന് പോലീസിനോട് അഭ്യര്‍ത്ഥിച്ചു. ഞങ്ങള്‍ ക്രിമിനലുകളെ മാത്രമേ അറസ്റ്റ് ചെയ്യൂ എന്ന് പോലിസ് അറിയിച്ചപ്പോഴും ഞങ്ങളെക്കൂടി ഒന്ന് അറസ്റ്റ് ചെയ്യൂ എന്നാവശ്യപ്പെട്ടുകൊണ്ടേയിരുന്നു. എന്നാല്‍ പോലീസ് അത് ചെവിക്കൊണ്ടില്ല. അതോടെ ചുളുവില്‍ അറസ്റ്റ് കൈവരിച്ച് പേരെടുക്കാമെന്ന വ്യാമോഹം പൊളിഞ്ഞ് തിരികെ യാത്രയായി” ; മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
https://www.facebook.com/mmmani.mundackal/posts/1948631825256824
പ്രതികരിക്കാൻ ഇവിടെ എഴുതുക