അന്തരിച്ച എം പിയും കോൺഗ്രസ് നേതാവുമായ എം ഐ ഷാനവാസിന്റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാന ബഹുമതികളോടെ കലൂര്‍ തോട്ടത്തുംപടി പള്ളിയില്‍ രാവിലെ 10:45ഓടെയാണ് സംസ്കാരം നടന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന് എന്നീ പ്രമുഖരും നിരവധി പാര്‍ട്ടിപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.
കരള്‍രോഗത്തിന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന എം ഐ ഷാനവാസ് ഇന്നലെ പുലർച്ചെ ഒരുമണിയോടെ ചെന്നൈ ഡോ. റെയ്ല ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സെന്ററില്‍വച്ച് നിര്യാതനാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക