മുൻമന്ത്രിയും പ്രശസ്ത കന്നഡ നടനുമായ അംബരീഷ് അന്തരിച്ചു. ഹൃദയാഘാതം മൂലം ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 66 വയസ്സായിരുന്നു. നടി സുമലതയാണ് ഭാര്യ. മകൻ, അഭിഷേക്.
കന്നട, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി 230ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയ അംബരീഷ് എം എല്‍ എ, എം പി, കേന്ദ്ര-സംസ്ഥാന മന്ത്രിപദങ്ങള്‍ എന്നിവ അലങ്കരിച്ചു. കേന്ദ്രത്തില്‍ മന്മോഹന് മന്ത്രിസഭയില്‍ വാര്‍ത്തവിതരണ പ്രക്ഷേപണ സഹമന്ത്രിയും കര്‍ണാടകയില്‍ സിദ്ധരാമയ്യ മന്ത്രിസഭയില്‍ ഭവനമന്ത്രിയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക