അജ്മീര്‍ സ്ഫോടന കേസില്‍ ഒളിവിലായിരുന്ന മലയാളി അറസ്റ്റിൽ. 2007ലെ അജ്മീര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് ഗുജറാത്ത് തീവ്രവാദവിരുദ്ധസേനയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഗുജറാത്തില്‍ നിന്നാണ് മലയാളിയായ സുരേഷ് നായർ അറസ്റ്റിലായത്.
കേസില്‍ ഒളിവിലായിരുന്ന മൂന്ന് പേരില്‍ ഒരാളാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. സന്ദീപ് ഡാങ്കെ, രാമചന്ദ്ര എന്നിവരാണ് മറ്റ് രണ്ടുപേര്‍. രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗ്ഗയില്‍ നടന്ന സ്ഫോടനത്തില്‍ മൂന്ന് പേര് കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
2007 ഒക്ടോബര്‍ 11ന് റംസാന് മാസത്തില്‍ നോമ്പ് തുറ സമയത്താണ് സ്ഫോടനമുണ്ടായത്. സുരേഷ് നായരെ കണ്ടെത്തുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക