പത്തനംതിട്ട: സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഈ മാസം 30 വരെ നീട്ടി.
പൊലീസിന്റെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെയും ആവശ്യപ്രകാരമാണ് നിരോധനാജ്ഞ നീട്ടാന്‍ കളക്ടർ ഉത്തരവിട്ടത്. ക്രമസമാധാന പ്രശ്നങ്ങള്‍ തുടരുമെന്ന് റിപ്പോര്‍ട്ട് പരിഗണിച്ചാണ് കളക്ടറുടെ ഉത്തരവ്.
സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. 26 ന് തിങ്കളാഴ്ച നിരോധനാജ്ഞ അവസാനിക്കാനിരിക്കെയാണ് നാല് ദിവസം കൂടി നീട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക