പത്തനംതിട്ട മഞ്ഞനിക്കരയില്‍ നിന്ന് പ്ലസ്ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ബന്ധുവടക്കം അഞ്ചുപേരെ പൊലീസ് പിടികൂടി. പെരുമ്പാവൂരിൽ നിന്നാണ് സംഘത്തെ പൊലീസ് പിടികൂടിയത്. ഇവരോടൊപ്പം കര്‍ണാടക രജിസ്ട്രേഷനിലുള്ള ഒരു കാറും മറ്റൊരു വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
25 ലക്ഷം രൂപ ആവശ്യപ്പെട്ടു കൊണ്ടാണ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയത്. മൈസൂരിലുള്ള ഗുണ്ടാസംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലുള്ള സംഘത്തെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക