ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കെതിരെ നവോത്ഥാന സംഘടനകളെ പങ്കെടുപ്പിച്ച് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിനും നടത്താന്‍ ഒരുങ്ങുന്ന വനിതാ മതിലിനുമെതിരെ രൂക്ഷമായ വിമർശനം നടത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വനിതാ മതിലെന്ന പരിപാടി പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണെന്ന് ചെന്നിത്തല പരിഹസിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സമൂഹ്യ സാമുദായിക സംഘടനകളുടെ നേതാക്കളുടെ യോഗം വിളിച്ചിരുന്നു. യോഗത്തില്‍ കേരളത്തിന്റെ നവോത്ഥാനമൂല്യ സംരക്ഷണത്തിനായി വരുന്ന ജനുവരി ഒന്നിന് ‘വനിതാ മതില്’ ഉണ്ടാക്കാന്‍ തീരുമാനം എടുക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക