ശബരിമല ക്ഷേത്രത്തിൽ ഇന്നല്ലെങ്കിൽ നാളെ സ്ത്രീ പ്രവേശനം സാധ്യമാകുമെന്ന് നടി ഷീല. നാളെത്തന്നെ ചാടിക്കയറി ശബരിമലയിലേക്ക് പോകണം എന്നല്ല ഞാന്‍ പറഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഷീലയുടെ വാക്കുകൾ
“ആദ്യകാലങ്ങളില്‍ മാറുമറക്കാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു കേരളത്തില്‍. വലിയ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ബ്ലൗസ് ഇടാന്‍ കഴിഞ്ഞത്. അതുകൊണ്ട് തന്നെ സമരങ്ങളിലൂടെയാണ് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞത്. എന്നുവച്ച് നാളെത്തന്നെ ചാടിക്കയറി ശബരിമലയിലേക്ക് പോകണം എന്നല്ല ഞാന്‍ പറഞ്ഞത്. വിശ്വാസമുള്ള സ്ത്രീകള്‍ എന്തായാലും മലകയറും. അത് എത്രയൊക്കെ പ്രതിഷേധങ്ങളുണ്ടായാലും മെല്ലെമെല്ല അത് സാധ്യമാകും. ചരിത്രത്തിന്റെ ഭാഗമാകാന്‍ ഇപ്പോള്‍ ശബരിമലയിലേക്കില്ല.”
പ്രതികരിക്കാൻ ഇവിടെ എഴുതുക