കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉൽഘാടന വേദിയുണരുന്നത് ഗായകൻ വിനീത് ശ്രീനിവാസന്റെ ശബ്ദത്തിലൂടെ. വിമാനത്താവളകത്തിന്റെ തീം സോങ് വേണുഗോപാലിന്റെ വരികൾക്ക് സംഗീതം രാഹുൽ സുബ്രഹ്മണ്യം, ആലാപനം വിനീത് ശ്രീനിവാസൻ.
അത്യന്താധുനിക സൗകര്യങ്ങളുള്ള കണ്ണൂര്‍ വിമാനത്താവളത്തിന്റെ മികവും വടക്കേ മലബാറിന്റെ ചിരകാല സ്വപ്നത്തിന്റെ സാക്ഷാത്ക്കാരവും കേരളത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതുമാണ് ഗാനത്തിന്റെ ഇതിവൃത്തം.
ഡിസംബർ 9 ന് നടക്കുന്ന ഉത്ഘാടന ആഘോഷങ്ങളോടനുബന്ധിച്ച് തീം സോങ് പുറത്തിറക്കും. ആർ വേണുഗോപാലിന്റെ വരികൾക്ക് രാഹുൽ സുബ്രഹ്മണ്യമാണ് ഈണം നൽകുന്നത്. 1971 ബിയോണ്ട് ബോര്‍ഡേഴ്സ് , ഫിലിപ്പ് ആന്‍ഡ് ദി മംഗ്ഗി പെന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് രാഹുൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക