കണ്ണൂര്‍: പറശിനിക്കടവിലെ ലോഡ്ജില്‍ പീഡനത്തിനിരയായ വിദ്യാര്‍ഥിനിയുടെ സുഹൃത്തും പീഡനത്തിനിരയായതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കരിങ്കല്‍ക്കുഴി സ്വദേശിയായ പത്തൊന്‍പതുകാരനെ കണ്ണൂര്‍ ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പറശിനിക്കടവിലെ ലോഡ്ജില്‍ പീഡനത്തിനിരയായ പതിനാറുകാരിയുടെ അതേ സ്കൂളിലാണ് സുഹൃത്തും പഠിക്കുന്നത്. ഇയാളുടെ അറസ്റ്റ് വ്യാഴാഴ്ച രേഖപ്പെടുത്തും.
ഇന്‍സ്റ്റഗ്രാം വഴിയാണ് കരിങ്കല്‍ക്കുഴി സ്വദേശിയും പെണ്‍കുട്ടിയും തമ്മില്‍ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും വിവിധ സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങുകയും ചെയ്തു. ഇതിനിടെയാണ് കണ്ണൂരില്‍ വച്ച് പെണ്‍കുട്ടി പീഡനത്തിനിരയായെന്നാണു പരാതി.
പെണ്‍കുട്ടിയാണ് വനിതാ പോലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. എന്നാല്‍ കസ്റ്റഡിയിലുള്ള യുവാവിന് പറശിനിക്കടവിലെ ലോഡ്ജില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഘവുമായി ബന്ധമില്ലെന്നാണ് പോലീസിനു ലഭിച്ച സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക