ഹരിപ്പാട്: സിനിമാ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യർക്ക് പരിക്ക്. കാളിദാസ് ജയറാമിനെ നായകനാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജിൽ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് മഞ്ജുവിന് പരിക്ക് പറ്റിയത്.
പ്രാഥമിക ശുശ്രൂഷ ലഭിച്ച മഞ്ജുവിന്റെ പരിക്ക് സാരമല്ല. തലയ്ക്കാണ് പരിക്കേറ്റത് ഒരു സ്റ്റിച്ചുണ്ട്. ഇന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിയാനിരിക്കെയാണ് സംഭവം. പക്ഷെ മഞ്ജു ഇന്നും സെറ്റിൽ എത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഹരിപ്പാടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. അജു വർഗീസ്, ബേസിൽ ജോസെഫ് എന്നിവരും വേഷമിടുന്ന ചിത്രമാണിത്. ഉറുമിക്ക് ശേഷം സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. റിലീസിനൊരുങ്ങുന്ന ഓടിയനിൽ മഞ്ജു നായികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക