കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രിയായിരുന്ന ഉപേന്ദ്ര കുശ്വ മന്ത്രിസ്ഥാനം രാജിവച്ചു. രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി നേതാവാണ് ഉപേന്ദ്ര കുശ്വ.
2019 ലോക് സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വീതം വയ്ക്കലില്‍ അതൃപ്തിയുമായാണ് കുശ്വ മുന്നണി വിടുന്നത്. നിതീഷ് കുമാറിന് ബിഹാറില്‍ എന്‍ഡിഎ നല്കുന്ന പ്രാധാന്യം മുന്നണിയിലെ കക്ഷിയായിട്ട് പോലും ആര്എല്എസ്പിയ്ക്ക് കിട്ടാത്തതില്‍ കുശ്വയ്ക്ക് കടുത്ത അമര്‍ഷമുണ്ട്. ഈ സാഹചര്യത്തിലാണ് കയ്യിലുള്ള കേന്ദ്രമന്ത്രിസ്ഥാനം വരെ വലിച്ചെറിഞ്ഞ് ഉപേന്ദ്ര കുശ്വ ഇറങ്ങിപ്പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക