ജിദ്ദയിൽ മലയാളി യുവാവും കുഞ്ഞും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീജിത്ത് എന്ന യുവാവിനെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാളുടെ ഏഴ് മാസമായ കുഞ്ഞിനേയും മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ജിദ്ദയിലെ കിങ് അബ്ദു അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ നഴ്സാണ് ശ്രീജിത്തിന്റെ ഭാര്യ.
ഞായറാഴ്ച ഇവര്‍ നാട്ടിലേക്ക് പോവാന്‍ തീരുമാനിച്ചതായിരുന്നുവെന്ന് ഇവരുമായി അടുത്ത ബന്ധമുള്ളവര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക