വിവോ Y93s സ്മാര്‍ട്ട്ഫോണ്‍ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. ചൈനീസ് വിപണിയിലുള്ള വിവോ Y93-ന് സമാനമാണ് Y93s. എന്നാല്‍ Y93s-ല്‍ ഉപയോഗിച്ചിരിക്കുന്ന ചിപ് സെറ്റില്‍ വ്യത്യാസമുണ്ട്. മാത്രമല്ല ഇന്റേണല്‍ സ്റ്റോറേജും കൂടതലാണ്. ഇവ മാറ്റിനിര്‍ത്തിയാല്‍ Y93-ഉം Y93s-ഉം തമ്മില്‍ കാര്യമായ വ്യത്യാസമില്ല.
വിവോ Y93s-ല്‍ 4GB റാം, 128GB സ്റ്റോറേജ് എന്നിവയുമുണ്ട്. മീഡിയടെക് MT6762 (ഹെലിയോ P22)-ല്‍ ആണ് പ്രവര്‍ത്തിക്കുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 256 GB വരെ വർധിപ്പിക്കാൻ കഴിയും.
സ്നാപ്ഡ്രാഗണ്‍ 439 ചിപ്സെറ്റില്‍ പ്രവര്‍ത്തിക്കുന്ന വിവോ Y93-ല്‍ 4GB റാമും 64GB സ്റ്റോറേജുമാണുള്ളത്. HD+ 6.2 ഇഞ്ച് വാട്ടര്‍ഡ്രോപ് നോച് സ്ക്രീനാണ് ഫോണിലുള്ളത്. റെസല്യൂഷന്‍ 720×1520 പിക്സല്‍സ് ആണ്. ആസ്പെക്ട് റേഷ്യോ 19:9. ഫോണ്‍ അറോറ ബ്ലൂ, അറോറ റെഡ്, സ്റ്റാറി നൈറ്റ് ബ്ലാക്ക്, ചുവപ്പ് എന്നീ നിറങ്ങളില്‍ ലഭിക്കും. ഏകദേശം 17758 രൂപ യാണ് ഫോണിന്റെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക