താമര കൃഷിക്കും ഇനിമുതൽ ബാങ്ക് വായ്പ. കര്‍ഷകരുടെ ഏറെക്കാലത്തെ ആവശ്യത്തിനൊടുവില്‍ മലപ്പുറത്ത് ചേർന്ന ജില്ലാതല ബാങ്ക് വിദഗ്ധസമിതി യോഗത്തിലാണ് വായ്പ അനുവദിക്കാന്‍ തീരുമാനമായത്. താമര വളർത്തൽ കൃഷിയായി അംഗീകരിക്കുക, ബാങ്ക് വായ്പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ കര്‍ഷകര്‍ വളരെക്കാലമായി ഉന്നയിച്ച് വരുകയാണ്. താമരകൃഷിക്ക് ലോണ്‍ നല്കാന് ബാങ്കുകള്‍ തയ്യാറാകാതിരുന്നത് കാരണം നിരവധി ആളുകള്‍ ജില്ലയില്‍ കൃഷി ഉപേക്ഷിച്ചിരുന്നു. എന്നാല്‍, ചിലര്‍ സ്വര്‍ണ്ണപണയ വായ്പയെടുത്തും കടം വാങ്ങിയും കൃഷി തുടര്‍ന്നു.
ജില്ലാതല ബാങ്ക് വിദഗ്ധ സമിതിയുടെ തീരുമാനത്തെ സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ താമര കൃഷി ചെയ്യുന്ന മലപ്പുറം ജില്ലയിലെ തിരുന്നാവായ പോലെയുളള സ്ഥലങ്ങളിലെ കര്‍ഷകര്‍ക്ക് ആശ്വാസകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക