ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാനെ കാണാൻ അതിർത്തി ലംഘിച്ച് ഇന്ത്യയിലെത്തിയ പാകിസ്ഥാൻ പൗരനെ 19 മാസങ്ങൾക്ക് ശേഷം വിട്ടയച്ചു.അബ്ദുള്ള എന്ന 21 കാരനെയാണ് വിട്ടയച്ചത്. ഇയാളെ കൂടാതെ കള്ള പാസ്പോര്‍ട്ട് ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ പിടിയിലായ മുഹമ്മദ് ഇമ്രാന് ഖുറേഷി വാര്‍സി എന്നയാളെയും ഇന്ത്യ മോചിപ്പിച്ചു. ആറ് വര്‍ഷം പാക് ജയിലില്‍ കഴിഞ്ഞ ഇന്ത്യന്‍ പൗരന് ഹാമീദ് അന്‍സാരിയെ കഴിഞ്ഞ ദിവസം പാകിസ്ഥാന് വിട്ടയച്ചതിനു പിന്നാലെയാണ് ഇന്ത്യൻ നടപടി.
19 മാസം നീണ്ട ജയില്‍ വാസത്തിന് ശേഷമാണ് അബ്ദുള്ള മോചിതനാകുന്നത്. 2017ലാണ് ഷാരൂഖ് ഖാനെ കാണാനുള്ള ആഗ്രഹവുമായി അബ്ദുല്ല അട്ടാറി-വാഗ അതിര്‍ത്തി ലംഘിച്ച് അബ്ദുള്ള ഇന്ത്യയില്‍ എത്തിയത്. വാഗ അതിര്‍ത്തിയില്‍ പതാക താഴ്ത്തുന്ന ചടങ്ങില്‍ സാക്ഷിയായ ശേഷം ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.
തന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണ് ഷാരൂഖ് ഖാനെ കാണണമെന്നത്. അതിനാല്‍ അദ്ദേഹത്തെ കാണാനായി നിയമപരമായ രീതിയില്‍ തന്നെ ഇനി ഇന്ത്യയിലേക്ക് തിരിച്ചു വരുമെന്ന് പറഞ്ഞ ശേഷമാണ് അബ്ദുള്ള മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക