പ്രശസ്ത പോൺ താരം സണ്ണി ലിയോൺ മലയാളത്തിലേക്കെത്തുന്നുവെന്ന വാർത്ത പ്രേക്ഷകരെ ഏറെ ആകാംഷയിലാഴ്ത്തിയിരുന്നു. രംഗീല എന്ന ചിത്രത്തിലൂടെ സണ്ണി മലയാളത്തിലെത്തുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നത്. ഇപ്പോഴിതാ പ്രേക്ഷകരെ ഇരട്ടി ആവേശത്തിലാഴ്ത്തി കൊണ്ട് പുതിയ വാർത്ത എത്തിയിരിക്കുകയാണ്.
മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം സണ്ണി അഭിനയിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. രാജ 2 എന്ന ചിത്രത്തിലാകും സണ്ണി മമ്മൂട്ടിയോടൊപ്പം എത്തുക. എന്നാല്‍ ഈ വാര്‍ത്തയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകണം ഇതുവരെയും ഉണ്ടായിട്ടില്ല.
സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന രംഗീല എന്ന ചിത്രത്തിലൂടെയാണ് സണ്ണി ലിയോണ്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നത്. ബ്ലാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജലലാല്‍ മേനോനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക