ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് വമ്പന്മാരുടെ ഓഫർ മഴകൾക്ക് തടയിടാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇകോമേഴ്സ് രംഗത്തുള്ള സ്ഥാപനങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ ഓഹരി പങ്കാളിത്തമുള്ള കമ്പനികളുടെ ഉത്പന്നങ്ങളെ ഇകോമേഴ്സ് വെബ്സൈറ്റുകളിലൂടെ വില്പന നടത്താന്‍ പാടില്ലെന്നാണ് പുതിയ വ്യവസ്ഥ.
ഓൺലൈൻ ഷോപ്പിംഗ് രംഗത്തെ വമ്പന്മാരായ ആമസോൺ, ഫ്ലിപ്കാർട് എന്നിവർക്ക് ഈ വ്യവസ്ഥ കനത്ത തിരിച്ചടിയാകും. 2019 ഫെബ്രുവരി ഒന്നു മുതലാണ് നിയമം പ്രാബല്യത്തിൽ വരുന്നത്. ഉല്പാദകരുമായി നേരിട്ടെത്തുന്ന ധാരണയുടെ അടിസ്ഥാനത്തില്‍ ഇ കോമേഴ്സ് സൈറ്റുകളില്‍ നടക്കുന്ന എക്സ്ക്ലൂസീവ് ഇടപാടുകള്‍ക്കും പുതിയ നിയമം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക