പത്തനംതിട്ട: മകരവിളക്ക് മഹോല്‍സവത്തിനായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് മേൽശാന്തി വാസുദേവൻ നമ്പൂതിരിയാണ് നട തുറന്നത്. 6.20ന് ദീപാരാധനയ്ക്കു ശേഷം രാത്രി 11ന് ഹരിവരാസനം പാടി നടയടക്കും.
നാളെ പുലര്‍ച്ചെ മൂന്നിന് നട തുറന്ന ശേഷം 3.15 മുതല്‍ ഉച്ചയ്ക്ക് 12 വരെ നെയ്യഭിഷേകമുണ്ടാകും. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു. ജനുവരി പതിനാലിനാണ് മകരവിളക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക