കോഴിക്കോട്ട്: വനിതാ മതില് മുന്‍നിര്‍ത്തി കോഴിക്കോട്ടെ സ്കൂളുകള്‍ക്ക് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് അവധി നല്‍കിയതിനെതിരെ യുവമോര്‍ച്ച പ്രതിഷേധം. പ്രര്‍ത്തകര്‍ കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലീസ് തടഞ്ഞു.
സ്കൂളുകള്‍ക്ക് മുഴുവന്‍ ദിന അവധിയെന്നായിരുന്നു ആദ്യ വിവരം. എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ അത് അരദിവസമാക്കി വെട്ടിച്ചുരുക്കി. വനിതാമതില്‍ കാരണം നഗരത്തിലുണ്ടാകുന്ന തിരക്ക് പരിഗണിച്ചാണ് അവധി പ്രഖ്യാപിച്ചതെന്നായിരുന്നു ഡിഡിഇ ഓഫീസ് അറിയിച്ചത്.
അവധി ദിവസത്തിന് പകരമായി ജനുവരി 19 പ്രവൃത്തി ദിവസമായിരിക്കുമെന്നും ഡിഡിഇ വ്യക്തമാക്കിയിരുന്നു. ഒന്നു മുതല്‍ പത്തു വരെ ക്ലാസുകള്‍ക്കാണ് അവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക