സംസ്ഥാനത്ത് ഇന്ന് നടന്ന വനിതാമതിൽ മൂന്ന് ലോക റെക്കോർഡുകൾ സ്വന്തമാക്കിയേക്കും. കൊല്‍ക്കത്ത ആസ്ഥാനമായ യൂണിവേഴ്സല്‍ റെക്കാഡ് ഫോറം, കാലിഫോര്‍ണിയയിലെ അമേരിക്കന്‍ ബുക്ക് ഒഫ് റെക്കാഡ്, ബാഴ്സിലോണയിലെ ഒഫീഷ്യല്‍ വേള്‍ഡ് റെക്കാഡ് എന്നിവ ലഭിക്കാനാണ് സാദ്ധ്യതയുള്ളത്.
പ്രാഥമിക പരിശോധനയില്‍ ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വനിതാ മതിലാണിതെന്ന് ബോദ്ധ്യമായതായി യൂണിവേഴ്സല്‍ റെക്കാഡ് ഫോറത്തിന്റെ അന്താരാഷ്ട്ര ജൂറി സുനില്‍ ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 50 ലക്ഷം പേര് പങ്കെടുത്തതായാണ് പ്രാഥമിക കണക്ക്. ഒരാഴ്ചയ്ക്കു ശേഷം കൃത്യമായ കണക്ക് പ്രസിദ്ധീകരിക്കും. ഇത്രയധികം സ്ത്രീകള്‍ പങ്കെടുത്ത മതിലോ ചങ്ങലയോ മുന്‍പ് ഉണ്ടായിട്ടില്ല. പങ്കെടുത്ത സ്ത്രീകളുടെ എണ്ണത്തിനും മറ്റൊരു റെക്കാഡ് ലഭിക്കാനിടയുണ്ടെന്ന് സുനില്‍ ജോസഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക