ചാർജിൽ വച്ചിരുന്ന ഫോൺ പൊട്ടിത്തെറിച്ച് കുടുംബത്തിലെ 4 പേർക്ക് പരിക്ക്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഷഹാപൂരിലാണ് സംഭവം. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
രാജേന്ദ്ര ഷിന്‍ഡെ, ഭാര്യ രോഷിനി, മക്കളായ രചന, അഭിഷേക് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. താന്‍ കിടക്കയിലും ഭാര്യയും മക്കളും നിലത്തും കിടക്കുന്നതിനിടെയാണ് ചാര്‍ജില്‍ വച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതെന്നു രാജേന്ദ്ര ഷിന്‍ഡെ പൊലീസിനോട് പറഞ്ഞു. ഫോണ്‍ ചാര്‍ജിംഗ് ഫുള്ളായി സ്വിച്ച് ഓഫാക്കാനായി ഒരുങ്ങുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക