2018 പടിയിറങ്ങി 2019 കടന്നു വന്നിരിക്കുകയാണ്. ലോകമെങ്ങും പുതുവർഷാഘോഷങ്ങളുടെ നിറവിൽ നിൽക്കുമ്പോൾ നമ്മുടെ പ്രിയതാരങ്ങൾ എങ്ങനെയാണ് ന്യൂ ഇയർ ആഘോഷിച്ചതെന്നറിയേണ്ടേ…
മോഹൻലാൽ
മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ ആരാധകർക്ക് പുതുവർഷാശംസകൾ അറിയിച്ചു കൊണ്ടുള്ള വീഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചു.
https://www.facebook.com/ActorMohanlal/photos/a.562983553757345/2038301879558831/?type=3&theater
ഇത് കൂടാതെ സൂര്യയോടൊപ്പം അഭിനയിക്കുന്ന തമിഴ് ചിത്രം കാപ്പാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഹൻലാൽ പങ്കുവച്ചു.
മമ്മൂട്ടി
https://www.facebook.com/Mammootty/photos/a.10152286205072774/10156959112667774/?type=3&theater
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി തന്റെ പുതിയ ചിത്രമായ 18 ആം പടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടുകൊണ്ടാണ് ആരാധകർക്ക് ന്യൂ ഇയർ വിഷ് ചെയ്തത്.
പൃഥ്വിരാജ്
തന്റെ സുഹൃത്ത് ഐപ്പും കുടുംബവുമൊത്ത് വിദേശത്ത് നിന്നും ഭാര്യ സുപ്രിയയോടൊപ്പം പുതുവത്സര ആശംസകളറിയിക്കുകയാണ് പൃഥ്വിരാജ് ചെയ്തത്. കൂടാതെ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ പ്രഥമ നിർമ്മാണ സംരംഭമായ 9 എന്ന ചിത്രത്തിന്റെ ട്രെയ്ലർ ജനുവരി 9 ന് റിലീസ് ചെയ്യുമെന്നും പൃഥ്വി അറിയിച്ചു.
ദുൽഖർ സൽമാൻ
https://www.facebook.com/DQSalmaan/photos/a.265084923593993/1593099337459205/?type=3&theater
മലയാളികളുടെ കുഞ്ഞിക്ക ദുൽക്കർ സൽമാൻ തന്റെ പുതിയ ചിത്രമായ കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന ചിത്രത്തിന്റെ പോസ്റ്റർ ആരാധകർക്ക് പുതുവത്സര സമ്മാനമായി നൽകി.
ടോവിനോ തോമസ്
https://www.facebook.com/ActorTovinoThomas/photos/a.659199257443432/2553674007995938/?type=3&theater
യുവനടൻ ടോവിനോ തോമസ് തന്റെ പുതിയ ചിത്രമായ ജോ പ്രഖ്യാപിച്ചു കൊണ്ടാണ് ആരാധകർക്ക് പുതുവത്സരം ആശംസിച്ചത്. മാരി 2, എന്റെ ഉമ്മാന്റെ പേര് എന്നീ ചിത്രങ്ങളുടെ വിജയത്തിന്റെ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കാനും താരം മറന്നില്ല.
മഞ്ജു വാര്യർ
ഇവിടെയുണ്ടായിരുന്നുവെന്ന് ഓർമ്മിപ്പിക്കാൻ കാലം ഒരു പൊൻതൂവൽ കൂടി പൊഴിക്കുന്നു എന്ന് തുടങ്ങുന്ന കുറിപ്പിലൂടെ തനിക്ക് 2018 ൽ ഉണ്ടായ നഷ്ടങ്ങളുടെയും പ്രളയം കവർന്നെടുത്ത കേരളത്തെയും വ്യാജ പ്രചാരണങ്ങൾ മറികടന്ന് വിജയം നേടിയ ഓടിയനെയെല്ലാം ഓർമ്മിപ്പിച്ചു കൊണ്ട് നടി മഞ്ജു വാര്യർ ആരാധകർക്ക് പുതുവർഷം ആശംസിച്ചു.
മഞ്ജുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
ഇവിടെയുണ്ടായിരുന്നു എന്ന് ഓര്‍മ്മിപ്പിക്കാന്‍ കാലം ഒരു തൂവല്‍ കൂടി
പൊഴിക്കുന്നു. ഒരു വര്‍ഷം നിശബ്ദമായി അടര്‍ന്നുപോകുന്നു. പിറകോട്ട്
നോക്കുമ്പോള്‍ നടന്നുവന്ന വഴികളിലത്രയും പലതും കാണുന്നുണ്ട്.
സങ്കടങ്ങള്‍, സന്തോഷങ്ങള്‍, വേര്‍പാടുകള്‍, വിമര്‍ശനങ്ങള്‍, ശരികള്‍, തെറ്റുകള്‍… എല്ലാത്തിനെയും
ഈ നിമിഷം ഒരുപോലെ ഹൃദയത്തില്‍ സ്വീകരിക്കുന്നു. അച്ഛന് കൈവിരലുകള്‍
വിടുവിച്ച് കടന്നുപോയ വര്‍ഷമായിരുന്നു എനിക്കിത്. ഞങ്ങളുടെ
കുടുംബത്തിന്റെ ഏറ്റവും വലിയ നഷ്ടം. ഇപ്പോഴും പൂര്‍ണമായി
ഉള്‍ക്കൊള്ളാനായിട്ടില്ല അത്. അച്ഛനായിരുന്നു ജീവിതത്തിന്റെ
ഏതുഘട്ടത്തിലും ചേര്‍ത്തുപിടിച്ചിരുന്നതും,വഴികാട്ടിയിരുന്നതും. അച്ഛന്
അവശേഷിപ്പിച്ചുപോയ ശൂന്യത ഓരോ നിമിഷവും ആഴത്തിലറിയുന്നു. പ്രിയപ്പെട്ട
ഒരുപാട് പേര് 2018-ല്‍ യാത്ര പറഞ്ഞു പോയി. കേരളത്തെ വിഴുങ്ങിയ പ്രളയമായിരുന്നു മറ്റൊന്ന്. അതിന്റെയെല്ലാം
വേദനകള്‍ക്കിടയിലും ചെറുതല്ലാത്ത ചില സന്തോഷങ്ങള്‍ ഈ വര്‍ഷം എനിക്ക്
സമ്മാനിച്ചു. മലയാളത്തിന്റെ നീര്‍മാതളമായ കഥാകാരി മാധവിക്കുട്ടിയുടെ
ജീവിതം പറഞ്ഞ ‘ആമി’ എന്ന സിനിമയോടെയാണ് എന്റെ ഈ വര്‍ഷം തുടങ്ങിയത്. ആ
വേഷം ഒരു സൗഭാഗ്യമായി. മോഹന്‍ലാല്‍ എന്ന വിസ്മയം എന്റെ അഭിനയജീവിതത്തില്‍
പലതരത്തില്‍ പ്രത്യക്ഷപ്പെട്ടു എന്നതാണ് ഇക്കൊല്ലത്തെ ഏറ്റവും
ആഹ്ലാദകരമായ അനുഭവം. മലയാളം ലോകസിനിമയ്ക്ക് നൽകിയ പ്രതിഭയുടെ പേരിലുള്ള
ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കാനായി എന്നത് വ്യക്തിപരമായി
ഒരുപാട് വിലമതിക്കുന്ന ഒന്നാണ്. ആ അവസരത്തെ ലാലേട്ടനോട് കുട്ടിക്കാലം
തൊട്ടേ സൂക്ഷിക്കുന്ന ആരാധനയുടെയും ബഹുമാനത്തിന്റെയും പ്രതിഫലമായി
കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ അഭിനയിച്ചതും
ലാലേട്ടന്റെ കൂടെത്തന്നെ. ഒടിയന്,ലൂസിഫര്‍. ലാലേട്ടനോടൊപ്പമുള്ള ഓരോ
സിനിമയും എത്രയോ പുതിയ അഭിനയപാഠങ്ങളും അദ്ഭുതങ്ങളുമാണ് തരുന്നത്!! ആ
സുകൃതം തന്നെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വരം. ഈ വര്‍ഷം ഒടുവില്‍ റിലീസ്
ചെയ്ത ‘ഒടിയന്’ എല്ലാ വ്യാജപ്രചരണങ്ങളെയും അതിജീവിച്ച് വലിയ വിജയമായി
മാറിക്കഴിഞ്ഞു. നമ്മുടെ ഏറ്റവും വലിയ വാണിജ്യവിജയങ്ങളിലൊന്നായി മാറുകയാണ്
ഈ സിനിമ. അതിന്റെ സന്തോഷം കൂടിയുണ്ട് ഇതെഴുതുമ്പോള്‍. എന്റെ ഏറ്റവും വലിയ
ശക്തിയായ പ്രേക്ഷകര്‍ക്ക് ഒരുപാടൊരുപാട് നന്ദി. വരുംവര്‍ഷവും നല്ല
സിനിമകളില്‍ അഭിനയിക്കാനാകുമെന്ന് ആഗ്രഹിക്കുന്നു. എല്ലാവരുടെ
ജീവിതത്തിലും നന്മകള് മാത്രം സംഭവിക്കട്ടെ… പുതിയ വര്‍ഷം എല്ലാ
ഐശ്വര്യങ്ങളും തരട്ടെ… എല്ലാവര്ക്കും പുതുവത്സരാശംസകള്‍…
പ്രതികരിക്കാൻ ഇവിടെ എഴുതുക