തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വനിതാ മതില് ഉയർന്നു. വനിതാ മതിലിൽ പങ്കെടുക്കാന്‍ ലക്ഷക്കണക്കിന് സ്ത്രീകളാണ് എത്തിയത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് വനിതാ മതില്. 620 കിലോമീറ്റര്‍ ദൈര്‍ഖ്യത്തിലാണ് വനിതാ മതില് ഉയര്‍ന്നത്.
വനിതാ മതിലിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയനും ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വിഎസ് അച്യുതാനന്ദനും മന്ത്രിമാരും വെള്ളയമ്പലത്ത് അണിചേര്‍ന്നു.
കാസര്‍കോട്ടു മന്ത്രി കെ.കെ. ശൈലജ ആദ്യകണ്ണിയും തിരുവനന്തപുരത്തു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട് അവസാന കണ്ണിയുമായി.
അതേസമയം വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പുരുഷന്മാരും അണിനിരന്നു. വനിതാ മതിലിന് അഭിമുഖമായാണ് പുരുഷന്മാര് അണിനിരന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക