കണ്ണൂര്‍: കണ്ണൂര്‍ ഗവ.ഐടിഐയില്‍ ‘സ്പെക്ട്രം 2018’ എന്ന പേരില്‍ ജനുവരി നാലിന് തൊഴില്‍മേള നടത്തും. ജില്ലയിലെ പത്ത് ഗവ.ഐടിഐകളില്‍ നിന്നും മറ്റു സ്വകാര്യ ഐടിഐകളില്‍ നിന്നമായി പ്ലംബർ, മോട്ടോര്‍ വെഹിക്കിള്‍ മെക്കാനിക്ക്, ടര്‍ണര്‍, മെഷിനിസ്റ്റ്, ഡ്രാഫ്റ്റ്സ്മാന്‍, സിവില്‍ തുടങ്ങി 26 ട്രെഡുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികള്‍ക്ക് പങ്കെടുക്കാം.
സംസ്ഥാനത്ത് അകത്തും പുറത്തുമുള്ള 150 ഓളം സ്ഥാപനങ്ങള്‍ മേളയില്‍ എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക