മുസഫര്‍പുര്‍: ബിഹാറിലെ മുസഫര്‍പുരില്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. സംഭവത്തില്‍ ജില്ലാ മജിസ്ട്രേറ്റ് മുഹമ്മദ് ഷോഹൈല് അന്വേഷണം പ്രഖ്യാപിച്ചു.
തിങ്കളാഴ്ചയാണ് മുസഫര്‍പുരിലെ സ്നാക്സ് ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്. 15 പേരായിരുന്നു അപകട സമയത്ത് ഫാക്ടറിയില്‍ ഉണ്ടായിരുന്നത്.
രക്ഷാപ്രവര്‍ത്തകര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക