ശബരിമല ദര്‍ശനത്തിനിടെ ഭക്തരുടെ ഭാഗത്തുനിന്ന് ഒരു പ്രതിഷേധവും ഉണ്ടായില്ലെന്ന് ദര്‍ശനം നടത്തിയ ബിന്ദു.
ഒരു പ്രശ്നവും ആരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. പമ്പയിൽ എത്തിയ ശേഷമാണ് പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടത്. അവര്‍ സുരക്ഷയൊരുക്കി. പുലര്‍ച്ചെ മൂന്നേമുക്കാലിനാണ് ദര്‍ശനം നടത്തിയതെന്നും ഈ സമയത്തൊന്നും ഒരു ഭക്തനും പ്രതിഷേധിച്ചില്ലെന്നും ബിന്ദു പറഞ്ഞു.
അതുകൊണ്ട് തന്നെ ഒരു ഭയവും തോന്നിയില്ലെന്നും ബിന്ദു പറഞ്ഞു. തിരിച്ചു വീട്ടിലേക്ക് പോകുമെന്നും അവിടെ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക