കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം വഴി വീണ്ടും സ്വര്‍ണ്ണക്കടത്തിനു ശ്രമം. താമരശേരി സ്വദേശി നടുക്കുന്നുമ്മല്‍ ജംഷീര്‍ 829 ഗ്രാം സ്വര്‍ണവുമായി പിടിയിലായി. ചക്ര ഷൂവില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണം കടത്താൻ ശ്രമിച്ചത്.
തിങ്കളാഴ്ച രാവിലെ റിയാദില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസില്‍ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ ജംഷീര്‍ വിമാനത്താവളത്തില്‍ വെച്ചുള്ള പരിശോധനയില്‍ ആണ് കുടുങ്ങിയത്.
24 ലക്ഷത്തിലധികം രൂപ വില വരുന്നതാണ് പിടികൂടിയ സ്വര്‍ണം. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇത് രണ്ടാം തവണയാണ് സ്വര്‍ണം പിടികൂടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക