കുഞ്ചാക്കോ ബോബന് നായകനായി എത്തുന്ന പുതിയ ചിത്രം അള്ള് രാമേന്ദ്രന്റെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ആരും കാണാതെ’ എന്ന് തുടങ്ങുന്ന റൊമാന്റിക് ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഷാന്‍ റഹ്മാനാണ് ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത്. ഹരിനാരായണന് ബി കെയുടെ വരികള്‍ അദീഫ് മുഹമ്മദ് ആലപിച്ചിരിക്കുന്നു.
ബിലഹരി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന് പുറമേ ചാന്ദിനി ശ്രീധരന്, അപര്‍ണ്ണ ബാലമുരളി, കൃഷ്ണശങ്കര് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
സജിന്‍ ചെറുകയില്‍, വിനീത് വാസുദേവന്‍, ഗിരീഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദും ചിത്രസംയോജനം ലിജോ പോളും നിര്‍വഹിച്ചിരിക്കുന്നു. ആഷിക്ക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക