കൊല്ലം: രാഷ്ട്രീയ വിവാദങ്ങള്‍ക്കൊടുവില്‍ കൊല്ലം ബൈപ്പാസ് ഉദ്ഘാടനം സംബന്ധിച്ച ആശയക്കുഴപ്പത്തിന് അവസാനമായി. ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തും.
ജനുവരി 15 വൈകിട്ട് 5.30ന് കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് കൊല്ലം എം.പി എന്‍.കെ.പ്രേമചന്ദ്രനെ അറിയിച്ചു.
കൊല്ലം ബൈപ്പാസ് പദ്ധതിയുടെ പേരിൽ എല്‍ഡിഎഫും യുഡിഎഫും പരസ്പരം പോരടിക്കുമ്പോഴാണ് പ്രധാനമന്ത്രിയെ രംഗത്തിറക്കി ബിജെപി പുതിയ വഴിക്ക് വിവാദങ്ങള്‍ തിരിച്ചു വിട്ടിരിക്കുന്നത്.
അടുത്ത മാസമേ ബൈപ്പാസിന്റെ ഉദ്ഘാടനം നടക്കൂ എന്നാണ് തിങ്കളാഴ്ച്ച മാധ്യമങ്ങളെ കണ്ട് മന്ത്രി മേഴ്സി കുട്ടിയമ്മ അറിയിച്ചത്. ബൈപ്പാസില്‍ പോസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്ന ജോലി പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക