എന്ത് കറി വെക്കണം എന്നാ ആശയ കുഴപ്പവും ആശയ ദാരിദ്ര്യവും സാമാന്യം മടിയും ഒക്കെ ഉള്ള അവസരങ്ങളില്‍ നമ്മള് ആശ്രയിക്കുന്ന ഒരു സവിശേഷ സാധനമാണല്ലോ മുട്ട. എന്നാല്‍ ഇപ്പോഴും മുട്ട വറുത്തും പൊരിച്ചും കഴിച്ചാല്‍ അതും മടുപ്പാകും. എന്നാല്‍ വ്യത്യസ്തമായ രീതിയില്‍ ഒരു മുട്ട തീയല്‍ തയ്യാറാക്കി നോക്കാം.
മുട്ട – 3 എണ്ണം പുഴുങ്ങി തോട് കളഞ്ഞു ഓരോ മുട്ടയും 8 ആയി ചെറുതായി മുറിക്കുക.
1. തേങ്ങ തിരുമ്മിയത് – 1/2 മുറി തിരുമ്മിയത്
കൊച്ചുള്ളി – 3 എണ്ണം
വെളുത്തുള്ളി – 4 ചെറിയ അല്ലി (വലിയ ഉള്ളി എങ്കില്‍ ഒന്നിന്റെ പകുതി എടുത്തു നാലായി മുറിച്ചെടുക്കുക)
പെരും ജീരകം – 1 ടി സ്പൂണ്‍
കുരുമുളക് – 10 മണികള്‍
കറിവേപ്പില – 5 – 6 ഇതള്‍ (കതിര്പ്പല്ല)
മേല്‍ പറഞ്ഞവ ഒരു ചീനച്ചട്ടിയില്‍ കരിയാതെ ഗോള്ടെന് ബ്രൗണ്‍ നിറത്തില്‍ മൂപ്പിക്കുക. ശേഷം താഴെ പറഞ്ഞവ ചേര്‍ത്ത് പൊടികളുടെ പച്ച മണം മാറുന്ന വരെ ചെറു തീയില്‍ മൂപ്പിച്ചു അടുപ്പില്‍ നിന്ന് ഇറക്കി ഒരു പരന്ന പാത്രത്തില്‍ നിരത്തി ചൂടാറിയ ശേഷം മയമായി വെള്ളം തൊടാതെ അരച്ച് ഉരുട്ടി എടുക്കുക (ചട്ണി ജാറില്‍ ഇട്ടു അരക്കുക, വെള്ളം ചെര്കാതെ പൊടിച്ചെടുക്കുക)
മല്ലി പൊടി – 1 ടി സ്പൂണ്‍
മുളക് പൊടി – 1 ടി സ്പൂണ്‍
മഞ്ഞള്‍ പൊടി – 1 / 4 ടി സ്പൂണ്‍
2. കൊച്ചുള്ളി – 15 എണ്ണം (അല്ലെങ്കില്‍ ഒരു ചെറിയ സവാള കൊച്ചുല്ലിയെ മനസ്സില്‍ ധ്യാനിച്ച് ചെറുതായി മുറിച്ചെടുക്കുക)
പച്ചമുളക് – 3 എണ്ണം അറ്റം പിളര്‍ന്നത്
ഇഞ്ചി – 1/2 ടി സ്പൂണ്‍ (കൊത്തിയരിഞ്ഞത്)
വെളുത്തുള്ളി – 1/2 ടി സ്പൂണ്‍ (കൊത്തിയരിഞ്ഞത്)
ഉപ്പു – ആവശ്യത്തിനു
കറിവേപ്പില – 2 കതിര്
3. തക്കാളി – 1 ചെറിയത്
വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍
കടുക് – 1/ 2 ടി സ്പൂണ്‍
ഗരം മസാല – 1/ 2 ടി സ്പൂണ്‍.
തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയില്‍ (അല്ലെങ്കില്‍ കറി വെക്കാന്‍ ഉദ്ദേശിക്കുന്ന പാത്രത്തില്‍) എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച ശേഷം മൂന്നാമത്തെ ചേരുവയും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് വഴറ്റുക
.
ഇവ വഴന്നു കഴിഞ്ഞാല്‍ അരപ്പ് ചേര്‍ത്ത് എണ്ണ തെളിയുന്ന വരെ വഴറ്റുക.
ഇനി ഇതിലേക്ക് തക്കാളി ചേര്‍ക്കാം .
ആവശ്യത്തിനു ചാറിനുള്ള വെള്ളം മാത്രം ചേര്‍ത്ത് കറി തിളച്ചു എണ്ണ തെളിയുമ്ബോള്‍ 1/2 ടി സ്പൂണ്‍ ഗരം മസാല ചേര്‍ത്ത് ഇളക്കി മുറിച്ചു വെച്ച മുട്ട കഷണങ്ങള്‍ ചേര്‍ത്ത് അടുപ്പില്‍ നിന്നും ഇറക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക