മസ്കറ്റ്: ഒമാനില്‍ ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നതായി റിപ്പോര്‍ട്ടുകൾ. ഡെങ്കിപ്പനി പടര്‍ത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകളുടെ വര്‍ദ്ധനവാണ് രോഗം പടര്‍ന്ന് പിടിക്കാന്‍ കാരണം എന്നാണ് സൂചന. ഇതുവരെ 40 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി ഒമാനിലെ ആരോഗ്യ മന്ത്രാലയം സ്ഥിതീകരിച്ചു.
കൊതുക് നിര്‍മാര്‍ജനവുമായ് ബന്ധപ്പെട്ട് മസ്കറ്റ് നഗരസഭയുമായി ചേര്‍ന്ന് ആരോഗ്യ മന്ത്രാലയം ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ച് വരികയാണ്. റെക്കോര്‍ഡ് സമയംകൊണ്ട് പകര്‍ച്ചവ്യാധി നിര്‍മാര്‍ജനം ചെയ്തില്ലെങ്കില്‍ പൊതുജനാരോഗ്യത്തിന് ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയ ഡയറക്ടര്‍ ഡോ. അഹ്മദ് മുഹമ്മദ് അല്‍ സൗദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക