സോഷ്യല്‍ മീഡിയ വഴി വിദ്യാര്‍ത്ഥിനിക്ക് നഗ്ന ചിത്രങ്ങള്‍ അയച്ചു കൊടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. മാവേലിക്കര സ്വദേശി ഋഷികേശാണ് വടക്കേക്കര പൊലീസിന്റെ പിടിയിലായത്.
സോഷ്യല്‍ മീഡിയിലൂടെ നഗ്ന ചിത്രങ്ങളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഇയാള്‍ പെൺകുട്ടിക്ക് അയച്ച് കൊടുത്തിരുന്നു. ഏതു ശ്രദ്ധയിൽപ്പെട്ട പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നൽകുകയായിരുന്നു.
നിരവധി യുവതികള്‍ക്കും ഋഷികേശ് സമാനരീതിയില്‍ ചിത്രങ്ങള്‍ അയച്ച് കൊടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ മാവേലിക്കരയില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക