ചൈനയിലെ ഷാംഗ്സി പ്രവിശ്യയിലുണ്ടായ കല്‍ക്കരി ഖനി അപകടത്തില്‍ 21 തൊഴിലാളികള്‍ മരിച്ചു. ഖനിയുടെ മുകള്ഭാഗം ഇടിഞ്ഞു താഴേക്ക് വീണതാണ് അപകട കാരണം. സംഭവ സമയത്ത് നൂറോളം തൊഴിലാളികളാണ് ഖനിയിലുണ്ടായിരുന്നത്.
ഷെന്മുവിലെ ലിജാംഗോ ഖനിയിലാണ് അപകടമുണ്ടായത്. ഖനിയില്‍ കുടുങ്ങിയ 66 തൊഴിലാളികളെ രക്ഷപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ പ്രവിശ്യ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചതായി വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക