ശബരിമല സന്നിധാനത്ത് ദർശനം നടത്തിയ കനകദുർഗ്ഗയെ ഭർതൃമാതാവ് പരിക്കേൽപ്പിച്ചു. പട്ടിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തലയിലും നെറ്റിയിലും ചെവിയിലും പരിക്കേറ്റ കനകദുര്‍ഗയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മഹിളാ അസോസിയേഷന് പ്രവര്‍ത്തകരാണ് കനകദുര്‍ഗയെ ആശുപത്രിയില്‍ എത്തിച്ചത്.
ഇന്ന് രാവിലെ ഏഴോടെ വിട്ടിലെത്തിയപ്പോളാണ് മര്‍ദ്ദനമുണ്ടായത്. ഈ സമയം കനകദുര്‍ഗയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണി വീട്ടില്‍ ഇല്ലായിരുന്നു. ആനമങ്ങാട് മാവേലി സ്റ്റോര്‍ ജീവനക്കാരിയാണ് കനകദുര്‍ഗ. ശബരിമലയില്‍ സ്ത്രീപ്രവേശനമനുവദിച്ച സുപ്രീംകോടതി വിധിക്ക് ശേഷം ആദ്യമായി സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത് ബിന്ദുവും കനകദുര്‍ഗയുമായിരുന്നു.
ഇതിനു പിന്നാലെ കനകദുര്‍ഗ്ഗ മര്‍ദ്ദിച്ചെന്നാരോപിച്ചാണ് ഭര്‍ത്താവിന്റെ അമ്മയും ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക