മമ്മൂട്ടി ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം പേരന്‍പിന്റെ പുതിയ ടീസർ പുറത്തിറങ്ങി. ഫെബ്രുവരി 1നാണ് ചിത്രം തീയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രൊമോ വിഡിയോ പുറത്തുവന്നു.
തങ്കമീന്‍കള്‍ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ റാം ഒരുക്കിയ പേരന്പ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിലേറേയായെങ്കിലും വിവിധ ചലച്ചിത്രോല്‍സവങ്ങളിലെ പ്രദര്‍ശനത്തിനു ശേഷമാണ് റിലീസിന് തയാറെടുക്കുന്നത്. യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം 2 മണിക്കൂര്‍ 27 മിനുറ്റ് ദൈര്‍ഘ്യമുള്ളതാണ്. അഞ്ജലി അമീര്‍, സാധന, സമുദ്രക്കനി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക