തിരുവനന്തപുരം: തൊഴിലാളി വിരുദ്ധ നടപടികളെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവെച്ചു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പണിമുടക്ക് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
നേരത്തെ തൊഴിലാളി സംഘടനകളുമായി മാനേജ്മെന്റ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക, ശമ്പള പരിഷ്കരണം നടപ്പാക്കുക. ഡ്യൂട്ടി പരിഷ്കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി നല്കിയ ശുപാര്‍ശ നടപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് തൊഴിലാളി സംഘടനകള്‍ മുമ്പോട്ട് വച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക